പി.എസ്. രശ്മി അനുസ്മരണം നടത്തി
1454310
Thursday, September 19, 2024 3:35 AM IST
കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ അന്തരിച്ച മാധ്യമപ്രവർത്തക പി.എസ്. രശ്മിയുടെ അനുസ്മരണ സമ്മേളനം നടത്തി. ജനയുഗം കൊച്ചി റീജണല്‍ എഡിറ്റര്‍ ജി. ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി.
എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസിഡന്റ് ആര്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷജില്‍ കുമാര്‍, മാധ്യമപ്രവര്‍ത്തകരായ ഗീതാകുമാരി, ജലീല്‍ അരൂക്കുറ്റി, ട്രഷറര്‍ അഷ്റഫ് തൈവളപ്പ് എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തില്‍ വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.