വയനാട് ദുരന്തം വിറ്റ് കാശാക്കിയ സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക്
1454302
Thursday, September 19, 2024 3:29 AM IST
കൊച്ചി: വയനാട് ദുരന്തം മറയാക്കി കോടികള്‍ വെട്ടിച്ച ഇടതു സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എറണകുളം ജില്ല കമ്മിറ്റിയുടെ നേത്യത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ജോഷി കൈതവളപ്പില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജോജോ പനക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഓഫീസ് ചാര്‍ജ് സെക്രട്ടറി, ബിജു മാധവന്, സാബു പനങ്ങാട്, ഔസേപ്പച്ചന്, ഉമേഷ് ഉദയന്‍, സാനു, ടാന്‍സി നാരായണന്, എസ്. കീര്‍ത്തി, ജോര്‍ജ് ഗ്രേറ്റ്ന്, മാര്ട്ടിന്, അഖില്‍ രാജ്, ആര്. ഷൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.