ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
1454293
Thursday, September 19, 2024 3:18 AM IST
മൂവാറ്റുപുഴ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. എംസി റോഡിൽ പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങരയിൽ ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം. എരമല്ലൂർ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴയിൽനിന്ന് പെരുന്പാവൂർ ഭാഗത്തേയ്ക്ക് പേകുകയായിരുന്ന ബൈക്കും എതിരെവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം അയർക്കുന്നം സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ വിഷ്ണുവിനെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇരുകൈകൾക്കും വാരിയെല്ലിനും പരിക്കേറ്റ വിഷ്ണുവിനെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു.