കാലടിയിൽ മയക്കുമരുന്നുവേട്ട ല​ക്ഷ​ങ്ങളുടെ ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
Thursday, September 19, 2024 3:18 AM IST
കാ​ല​ടി: കാ​ല​ടി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 20 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഹെ​റോ​യി​നു​മാ​യി മൂ​ന്ന് ആ​സാം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. നൗ​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ ഗു​ൽ​ദാ​ർ ഹു​സൈ​ൻ (32) അ​ബു ഹ​നീ​ഫ് (28) മു​ജാ​ക്കി​ർ ഹു​സൈ​ൻ (28) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും കാ​ല​ടി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ല​ടി സ്റ്റാ​ൻ​ഡി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​സാ​മി​ലെ ഹി​മാ​പൂ​രി​ൽ നി​ന്നാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​ത്. തൃ​ശൂ​ർ റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ ശേ​ഷം അ​വി​ടെ​നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് ഇ​വ​ർ കാ​ല​ടി​യി​ലെ​ത്തി​യ​ത്. പോ​ലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കാ​നാ​ണ് ഈ ​ത​ന്ത്രം പ്ര​യോ​ഗി​ച്ച​ത്. ഒ​മ്പ​ത് സോ​പ്പു​പെ​ട്ടി​ക​ളി​ലാ​യാ​ണ് ഹെ​റോ​യി​ൻ ഒ​ളി​പ്പി​ച്ച​ത്.


ഏ​ഴെ​ണ്ണം ബാ​ഗി​ലും ര​ണ്ടെ​ണ്ണം അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ലു​മാ​യി​രു​ന്നു. പ​ത്ത് ഗ്രാം 150 ​ഡ​പ്പി​ക​ളി​ലാ​ക്കി​യാ​ണ് വി​ല്പ​ന. ഒ​രു ഡ​പ്പി​ക്ക് 2,500-3,000 നി​ര​ക്കി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ജി​ല്ല​യി​ലേ​ക്ക് ഹെ​റോ​യി​ൻ എ​ത്തി​ക്കു​ന്ന പ്ര​ധാ​ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​ടു​ത്ത കാ​ല​ത്ത് ജി​ല്ല​യി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഹെ​റോ​യി​ൻ വേ​ട്ട​യാ​ണി​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീ​മി​നെ കൂ​ടാ​തെ ഡി​വൈ​എ​സ്പി എം.​എ. അ​ബ്ദു​ൽ റ​ഹിം, കാ​ല​ടി സി​ഐ അ​നി​ൽ​കു​മാ​ർ ടി. ​മേ​പ്പ​ള്ളി, എ​സ്ഐ​മാ​രാ​യ ജ​യിം​സ് മാ​ത്യു, വി.​എ​സ്. ഷി​ജു തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് രാ​ത്രി എ​ട്ടോ​ടെ പി​ടി​കൂ​ടി​യ​ത്.