അങ്കമാലി: അജ്ഞാതനെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.15ന് എളവൂർ കവല മേൽപ്പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. തൃശൂർ ഭാഗത്തേയ്ക്ക് പോയ തീവണ്ടിയാണ് തട്ടിയിരിക്കുന്നത്.
ക്രീം കളർ ഷർട്ടും വെള്ളമുണ്ടുമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.