പാലാരിവട്ടം-തമ്മനം റോഡ് തകർന്നു; അറ്റകുറ്റപ്പണിക്കായി നിവേദനം നല്കി
1454022
Wednesday, September 18, 2024 3:30 AM IST
കൊച്ചി: പാലാരിവട്ടം-തമ്മനം റോഡില്‍ പള്ളിനടയിലും സെന്റ് വിന്‍സെന്റ് ഡി പോള്‍ റോഡിന് മുന്നിലും ടൈലുകള്‍ ഇളകി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് യുവതേജസ് പുരുഷ സ്വയംസഹായ സംഘം ഭാരവാഹികള്‍ പറഞ്ഞു.
അറ്റകുറ്റപ്പണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ, കൗണ്‍സിലര്‍മാരായ ജോജി കുരിക്കോട്, ജോര്‍ജ് നാനാട്ട് എന്നിവര്‍ ഭാരവാഹികള്‍ നിവേദനവും നല്കി.
ഒരു വര്‍ഷം മുന്‍പ് ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് ഇവിടെ ടൈലുകള്‍ പാകിയത്. എന്നാൽ ഇപ്പോൾ ടൈലുകൾ ഇളകിമാറി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.