സ്വച്ഛത ഹി സേവ കാമ്പയിന് ആരംഭിച്ചു
1454011
Wednesday, September 18, 2024 3:17 AM IST
കൊച്ചി: റെയില്‍വേ സ്റ്റേഷനുകളില്‍ ശുചിത്വ വത്കരിക്കുന്നതിനായി സ്വച്ഛ് ഭാരത് മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന സ്വച്ഛത ഹി സേവ കാമ്പയിന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ഗ്രീന്‍സ് പബ്ലിക് സ്കൂളിലെയും ഭാരതീയ വിദ്യാഭവനിലെയും സ്കൂള്‍ വിദ്യാര്‍ഥികള്‍, 21, 22 ബറ്റാലിയന് എന്‍സിസി കേഡറ്റുകള്‍, ശുചീകരണ തൊഴിലാളികള്‍, റെയില്‍വേയിലെ ജീവനക്കാര്‍, ഒഎന്‍ജിസി, ഐഒസി, പെട്രോളിയം കമ്പനികളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റെയില്‍വേ സ്റ്റേഷനുകള്‍, ഓണ്‍ബോര്‍ഡ് ട്രെയിനുകള്‍, ഓഫീസുകള്‍, ഡിപ്പോകള്‍, വര്‍ക്ക്ഷോപ്പുകള്‍, റെയില്‍വേ പരിസരം എന്നിവയിലുടനീളം ശുചിത്വം വര്‍ധിപ്പിക്കുകയാണ് കാമ്പയിന് ലക്ഷ്യമിടുന്നത്. ഒപ്പം ബോധവത്കരണ പരിപാടികളും വൃക്ഷത്തൈകള്‍ നടീലും നടത്തും. ഒക്ടോബര്‍ രണ്ട് വരെയാണ് കാമ്പയിന്