സീതാറാം യെച്ചൂരി അനുസ്മരണം
1454010
Wednesday, September 18, 2024 3:17 AM IST
കൊച്ചി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സര്‍വകക്ഷി അനുശോചന യോഗത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് അധ്യക്ഷനായി.
സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്, പ്രഫ. എം.കെ. സാനു, കെ.വി. തോമസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി ജില്ലാ സെക്രട്ടറി എസ്. സജി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം,
ജനതാദള്‍ ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ തച്ചയില്‍, എന്‍സിപി സംസ്ഥാന സെക്രട്ടറി മുരളി പുത്തന്‍വേലി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് അനില്‍ കാഞ്ഞിലി, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് എൻ.എ. മുഹമ്മദ് സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.