വ്യാജ ലൈസന്‍സ് : ജില്ലയിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളില്‍ റെയ്ഡ്
1454007
Wednesday, September 18, 2024 3:17 AM IST
കൊച്ചി: പ്രമുഖ ജൂസ് വില്പന ശൃംഖലയുടെ പേരില്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ജൂസ് വില്പനകേന്ദ്രങ്ങളില് റെയ്ഡ്. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് മുംബൈ ഹൈക്കോടതിയുടെ കോര്‍ട്ട് റിസീവര്‍ റെയ്ഡ് നടത്തിയത്. പകര്‍പ്പവകാശ നിയമവുമായി ബന്ധപ്പെട്ട കേസിലായിരുന്നു റെയ്ഡ്.
കൊച്ചിയില്‍ പനമ്പിള്ളിനഗര്‍, കാക്കനാട്, ഇടപ്പള്ളി, ആലുവ, കോതമംഗലം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ഇന്നലെ ഉച്ചയോടെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. പ്രമുഖ ജൂസ് വിതരണ ശൃംഖലയുടെ ഉടമ നല്കിയ പരാതിയിൽ മുംബൈ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു പരിശോധന.