ശതോത്തര സുവർണ ജൂബിലി
1453793
Tuesday, September 17, 2024 1:53 AM IST
മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിലെ 150-ാമത് (ശതോത്തര സുവർണ ജൂബിലി) വാർഷിക പെരുന്നാളിനോടനുബന്ധിച്ച് നിർധന കുടുംബത്തിന് പള്ളി നിർമിച്ചു നൽകുന്ന ഭവനത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ആരംഭം വികാരി ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ നിർവ്വഹിച്ചു.
സഹവികാരി ഫാ. ബിജു വർക്കി കൊരട്ടിയിൽ, വാളകം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രഹാം, ട്രസ്റ്റിമാരായ പി.എസ്. അജി, എൽദോ പോൾ, പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യു. റോയി ആഞ്ഞിലിത്തറയിൽ എന്നിവർ പങ്കെടുത്തു.