നവീകരിച്ച ലാബ് ഉദ്ഘാടനം
1453792
Tuesday, September 17, 2024 1:53 AM IST
മൂവാറ്റുപുഴ: മാറാടി വില്ലേജ് വനിതാ സൊസൈറ്റിയുടെ നവീകരിച്ച ആധുനിക ലാബ് ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിക്ക് എതിർവശത്താണ് പുതിയ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാവിധ ലബോറട്ടറി പരിശോധനകളും തൈറോയ്ഡ്, വൈറ്റാമിൻ ഡി, വൈറ്റാമിൻ ഡി12, പിഎസ്എ, ഐജിഇ പരിശോധനകൾ 20 മുതൽ 50 ശതമാനം വരെ ഇളവോടെ ഇവിടെ നടത്തുവാൻ സാധിക്കും. ഇസിജി സൗകര്യവും പുതിയ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സഹകരണ വകുപ്പിന്റെ ഏറ്റവും മികച്ച വനിത സൊസൈറ്റിക്കുള്ള ജില്ലതല പുരസ്കാരം മാറാടി വനിത വില്ലേജ് സഹകരണ സൊസൈറ്റിക്കായിരുന്നു. ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് ചിന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, സാബു ജോണ്, അജി സാജു, കെ.എ. അബ്ദുൾ സലാം, ഡേവിഡ് ചെറിയാൻ എന്നിവർ പങ്കെടുത്തു.