സ്കൂട്ടറിൽ ടൂറിസ്റ്റ് ബസിടിച്ച് പ്രസ് ഉടമ മരിച്ചു
1453655
Monday, September 16, 2024 11:26 PM IST
ആലുവ: ദേശീയപാതയിൽ സ്കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പ്രസ് ഉടമ മരിച്ചു. ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം പ്രിന്റ് സോണ്‍ എന്ന സ്ഥാപനം നടത്തുന്ന തായിക്കാട്ടുകര തേയ്ക്കാനത്ത് ജോയ് ജോസഫ് (63) ആണ് മരിച്ചത്.
സംസ്കാരം നടത്തി. ആലുവ കെഎസ്ആർടിസി ഗാരേജ് റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച രാവിലെ 6.15ഓടെയായിരുന്നു അപകടം. ഭാര്യ: സിസി ജോയി. മകൻ: അതുൽ ജോയി. മരുമകൾ: അനു അതുൽ.