വാഹനാപകടത്തിൽ യുവാവ് മരിച്ചു
1453653
Monday, September 16, 2024 11:26 PM IST
പറവൂർ: ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കെടാമംഗലം കളത്തിപ്പറന്പിൽ രവിയുടെ മകൻ രഞ്ജീഷ് (33) ആണ് മരിച്ചത്.
ഏലൂർ പാതാളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രഞ്ജീഷ് ശനിയാഴ്ച ജോലി കഴിഞ്ഞ്വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം. തൃക്കപുരം ക്ഷേത്രത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇയാൾ ഓടിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ രഞ്ജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ:രാധ. സഹോദരൻ: രജനീഷ്.