തി​രു​വോ​ണ​നാ​ളി​ല്‍ പ​ട്ടി​ണി സ​മ​രം
Sunday, September 15, 2024 4:03 AM IST
മൂ​വാ​റ്റു​പു​ഴ: തി​രു​വോ​ണ​നാ​ളി​ല്‍ പ​ട്ടി​ണി സ​മ​ര​വു​മാ​യി ബി​ജെ​പി ആ​യ​വ​ന സ​മി​തി. കോ​ട​തി​വി​ധി ലം​ഘി​ച്ചു​കൊ​ണ്ട് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് 10-ാം വാ​ര്‍​ഡി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക്കെ​തി​രെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന് ഓ​ഫീ​സി​ന് മു​മ്പി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ​ട്ടി​ണി ഇ​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.


ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ലാ​ണ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്ന​ത്. ജ​ന​ങ്ങ​ളെ മാ​റാ​രോ​ഗ​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​വി​ടാ​ന്‍ ക​ഴി​വു​ള്ള പ്ലൈ​വു​ഡ് ഫാ​ക്ട​റി ജ​ന​വാ​സ മേ​ഖ​ല​യി​ല്‍​നി​ന്നും മാ​റ്റി സ്ഥാ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.