ശബരി റെയില്‍ പദ്ധതിയോട് കേന്ദ്രത്തിന് ഇരട്ടത്താപ്പെന്ന് ആക്ഷന്‍ കൗണ്‍സിൽ
1453447
Sunday, September 15, 2024 3:58 AM IST
മൂവാറ്റുപുഴ: വര്‍ഷത്തില്‍ കേവലം നാലു മാസം മാത്രം ആവശ്യമായിത്തീരാവുന്ന ചെങ്ങന്നൂര്‍-പമ്പ റെയില്‍ പദ്ധതിക്ക് 7000 കോടി രൂപ തനതായി മുടക്കി നടപ്പാക്കുവാന്‍ അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ ശബരി റെയില്‍ പദ്ധതിയോട് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ശബരി ആക്ഷന്‍ കൗണ്‍സിലുകളുടെ ഫെഡറേഷന് കണ്‍വീനര്‍ മുന്‍ എംഎംഎ കൂടിയായ ബാബു പോള്‍ ആരോപിച്ചു.
3800 കോടി രൂപ മാത്രം ചെലവ് വരുന്നതാണ് അങ്കമാലി -ശബരി പദ്ധതി. മലയോര കാര്‍ഷിക-ടൂറിസം-വ്യവസായിക മേഖലകള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതും ഭാവിയില്‍ പുനലൂര്‍ വഴി വിഴിഞ്ഞത്തേക്ക് ദീര്‍ഘിപ്പിക്കാവുന്നതുമായ പദ്ധതിയാണിത്. നിലവില്‍ ഏഴ് കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതുമാണ് ഈ പദ്ധതി.
ചെലവിന്റെ പകുതി പണം സംസ്ഥാനം വഹിക്കണമെന്ന് നിഷ്കര്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നത്. സംസ്ഥാനം ചെലവഴിക്കേണ്ട 50 ശതമാനം തുക സംസ്ഥാനത്തിന്റെ വായ്പ പരിധിയില്‍നിന്ന് ഒഴിവാക്കി കിഫ്ബി പദ്ധതിയില്‍നിന്നും ചെലവഴിക്കുവാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രം അംഗീകരിക്കുന്നില്ല. ഈ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.