കോര്‍പറേറ്റ് സിക്സസ് സീസണ് 2; ലോഗോ പ്രകാശനം ചെയ്തു
1453438
Sunday, September 15, 2024 3:58 AM IST
കൊച്ചി: കോര്‍പറേറ്റ് സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന രണ്ടാമത് കോര്‍പറേറ്റ് സിക്സസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫിന് നല്കി പ്രകാശനം ചെയ്തു.
സ്പോര്‍ട്സ് മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്എംആര്‍ഐ) പ്രസിഡന്റ് ബി.ടി. ഷിജില്‍ ചടങ്ങില്‍ പങ്കെടുത്തു.
എസ്എംആര്ഐയുമായി സഹകരിച്ച് ഒക്ടോബര്‍ ആറിന് വൈറ്റില ചക്കരപ്പറമ്പ് പാരീസ് സ്പോര്‍ട്സ് സെന്ററിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 12 ടീമുകള്‍ക്കാണ് അവസരം. ഒരു ലക്ഷം രൂപയോളം സമ്മാനത്തുകയുള്ള ടൂര്‍ണമെന്റിന്റെ രജിസ്ട്രേഷനായി 9074171365, 8714950851 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.