മേരിമാത പ്രൊവിന്‍സില്‍ ജൂബിലേറിയന്മാര്‍ക്ക് ആദരം
1453437
Sunday, September 15, 2024 3:42 AM IST
അങ്കമാലി: പൗരോഹിത്യ ജൂബിലി നിറവിലായിരിക്കുന്ന വിന്‍സെന്‍ഷ്യന്‍ സന്യാസ സഭയിലെ പത്തൊന്‍പത് വൈദികര്‍ക്ക് അങ്കമാലി മേരിമാത പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ സ്വീകരണം നല്കി. ജൂബിലേറിയന്മാരുടെ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി നടന്നു.
ഗുഡ്നെസ് ടെലിവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. അലക്സ് ചാലങ്ങാടി സന്ദേശം നല്കി.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വിന്‍സെന്‍ഷ്യന്‍ സഭ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ ഫാ. ടോണി ചക്കുങ്കല്‍, മേരിമാത പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജൂബിലേറിയന്മാരെ യോഗത്തില്‍ ആദരിച്ചു.