തകർന്നടിഞ്ഞ് പെരുമ്പാവൂർ റോഡ്: മന്ത്രിക്ക് നിവേദനം നൽകി
1453222
Saturday, September 14, 2024 4:01 AM IST
ആലുവ: തകർന്ന് തരിപ്പണമായ പെരുമ്പാവൂർ കെഎസ്ആർടിസി റോഡ് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആലുവ തുരുത്ത് സമന്വയ ഗ്രാമവേദി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.
തോട്ടുമുഖം, കുട്ടമശേരി, ചാലാക്കൽ മേഖലകളിൽ റോഡിൽ ടാറിംഗ് പോലും അവശേഷിക്കാത്ത നിലയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ അടിക്കടി അപകടങ്ങളും പതിവാണ്.
ഇരുചക്രവാഹന യാത്രികരാണ് കൂടുതലും അപകടങ്ങളിൽപ്പെടുന്നത്. വലിയ കുഴികളിൽ വീഴുന്ന കാറുകളുടെയും മറ്റും അടിഭാഗം തട്ടുന്നതും ആക്സിൽ ഒടിയുന്നതായും പരാതിയുണ്ട്.