വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയയാൾ പിടിയില്‍
1453210
Saturday, September 14, 2024 3:50 AM IST
മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ പ്രതി എക്സൈസ് പിടിയില്‍. വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ പായിപ്ര മൂങ്ങാച്ചാല്‍ ഉറവും ചാലില്‍ സജീവ് ജോണാ(ജോസപ്പന്-39)ണ് മൂവാറ്റുപുഴ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
32 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതിയുടെ പേരില്‍ വിവിധ ജില്ലകളിലായി 45 ഓളം കേസുകള്‍ നിലവിലുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് നിയാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഉമ്മര്‍, കൃഷ്ണകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രഞ്ജിത്ത് രാജന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനിതഎന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.