സ്നേഹവീട്ടിലെ അമ്മമാർക്കൊപ്പം ഓണാഘോഷം
1453208
Saturday, September 14, 2024 3:27 AM IST
മൂവാറ്റുപുഴ: സൗത്ത് മാറാടി ഏഞ്ചല്‍ വോയ്സ് ജഗ്ഷനിലെ സ്നേഹ വീട്ടിലെ അമ്മമാര്‍ക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ച് മൂവാറ്റുപുഴ റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ് മൂവാറ്റുപുഴ ബ്രാഞ്ച്. സ്നേഹ വീട്ടിലെ അന്തേവാസികളായ അമ്മമാര്‍ക്ക് ഓണ സദ്യയും ഓണക്കോടിയും നല്കി. എറണാകുളം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
മാറാടിപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഓണക്കോടികള്‍ വിതരണം ചെയ്തു. മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍് അജി സാജു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം സരള രാമന്, റിലയന്റ് എജിഎം ഷാജന് പീച്ചാട്ട്, എഫ്എസിടി റിട്ട. ചീഫ് മാനേജര്‍ എം.എം പ്രഭാകര്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് അനിറ്റ കുര്യന്, സ്വാന്തനം നഴ്സ് സുമി ഫിലിപ്പ്, സ്നേഹവീട് ചെയര്മാന് കെ.ബി. ബിനീഷ് കുമാര്‍, റിലയന്റ് സീനിയര്‍ മാനേജര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അമ്മമാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.