കല്ലൂർക്കാട് ഉപജില്ല കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
1453204
Saturday, September 14, 2024 3:27 AM IST
വാഴക്കുളം: കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിനു സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 28, 29, 30 തീയതികളിൽ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം.
ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, അഡ്വ. ഡീൻ കുര്യാക്കോസ് എംപി, അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, സ്കൂൾ മാനേജർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് എന്നിവർ രക്ഷാധികാരികളായാണു സ്വാഗതസംഘം രൂപീകരിച്ചത്.
ചെയർമാൻ-പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, ജനറൽ കൺവീനർ-പ്രിൻസിപ്പൽ ഷൈനി ജെയിസ്, ജോയിന്റ് കൺവീനർ-സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ മാത്യു, ട്രഷറർ കല്ലൂർക്കാട് എഇഒ എം. പി. സജീവ്. മേജോ ജോസാണു പ്രോഗ്രാം കമ്മിറ്റി കൺവീനർ.
സ്വാഗതസംഘം രൂപീകരണ യോഗം മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ടോമി, അംഗങ്ങളായ എ.കെ. ജിബി, ജോർജ് ഫ്രാൻസിസ് തെക്കേക്കര,
ബാബു മനയ്ക്കപ്പറമ്പിൽ, ഡെൽസി ലൂക്കാച്ചൻ, പി. പ്രേമലത, ഷൈനി ജെയിംസ്, എഇഒ എം.പി സജീവ്, ആഷ്ബിൻ മാത്യു, ജെറിൻ ജോർജ്, ഷീബ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.