കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
1452949
Friday, September 13, 2024 3:49 AM IST
പെരുമ്പാവൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നൊരുക്കത്തിന് കെപിസിസിയുടെ മിഷന് 2025 ന്റെ ഭാഗമായി പെരുമ്പാവൂര്‍ കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്, സെക്രട്ടറി കെ.എം. സലിം, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ബ്ലോക്ക് പ്രസിഡന്റുുമാരായ ഷാജി സലിം, ജോയ് പൂണേലി, പോള്‍ ഉതുപ്പ്, വി.എം. ഹംസ, ബേസില്‍ പോള്‍, ഒ. ദേവസി, ടി.എം. സക്കീര്‍ ഹുസൈന്,
പോള്‍ പാത്തിക്കല്‍, കെ.പി. വര്‍ഗീസ്, എം.എം. ഷാജഹാന്, പി.കെ. മുഹമ്മദ് കുഞ്ഞ്, എല്‍ദോ കെ. ചെറിയാന്, അലി മൊയ്തീന്, സാം അലക്സ് ബേബി, മണ്ഡലം പ്രസിഡന്റുുമാരായ അരുണ്‍പോള്‍ ജേക്കബ്, സി.എം. അഷ്റഫ്,
സോളി ബെന്നി, എല്‍ദോ പാത്തിക്കല്‍, റിജു കുര്യന്, സി.എം. ജമാല്‍, പി.പി. എല്‍ദോസ്, മാത്യൂസ് തരകന്, സാബു ആന്റണി, എം.ജി. സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചന്, ഷിഹാബ് പള്ളിക്കല്‍, മായാ കൃഷ്ണകുമാര്‍, ബിജോയ് വര്‍ഗീസ്, ജോഷി തോമസ്, പി. കൃഷണമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.