തൃക്കാക്കരയിൽ ഓണാഘോഷം തുടങ്ങി
1452941
Friday, September 13, 2024 3:36 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ പരിപാടികൾ തുടങ്ങി. ഉമാ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ രാധാമണിപ്പിള്ള അധ്യക്ഷയായി. വൈസ് ചെയർമാൻ പി.എം. യൂനുസ്, സ്ഥിരം സമിതി അധ്യക്ഷരായ നൗഷാദ്പല്ലച്ചി, സ്മിതാ സണ്ണി, സുനിത ഫിറോസ്, പ്രതിപക്ഷ നേതാവ് എ.കെ. ചന്ദ്രബാബു, സിപിഐ മണ്ഡലം സെക്രട്ടറി ടി.കെ. സന്തോഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
വയനാട് ദുരന്തം മുൻനിർത്തി ആഘോഷ പരിപാടികളും കലാപരിപാടികളും വേണ്ടെന്നുവയ്ക്കുകയായിരുന്നു, തൃപ്പൂണിത്തുറ അത്തം നഗറിൽ നിന്നുള്ള ഓണപതാക നാളെയെത്തും.
രാവിലെ ഒന്പതിന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷരമാ സന്തോഷിന്റെ നേതൃത്വത്തിൽ തൃക്കാക്കരയുടെ അതിർത്തിയായ ചിത്രപ്പുഴ പാലത്തിൽ ഓണപതാക എത്തിക്കും.
ഉമാതോമസ് എംഎൽഎയും രാധാമണി പ്പിള്ളയും ചേർന്ന് ഏറ്റുവാങ്ങും. തൃക്കാക്കര ക്ഷേത്രാങ്കണത്തിൽ കളമശേരി നഗരസഭാധ്യക്ഷ സീമാ കണ്ണന് കൈമാറും.