പുതുമോടിയിൽ ചങ്ങമ്പുഴ പാര്‍ക്ക്
1452935
Friday, September 13, 2024 3:21 AM IST
കൊച്ചി: ഇടപ്പള്ളിയിലെ നവീകരിച്ച ചങ്ങമ്പുഴ പാര്‍ക്ക് തുറന്നു.പ്രഫ.എം.കെ.സാനുവും ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അനശ്വരമായ കവിത അവതരിപ്പിച്ച് കടന്നുപോയ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കവിയുടെ ഹൃദയസ്പന്ദനം നക്ഷത്രങ്ങള്‍ക്ക് കേള്‍ക്കുന്ന തരത്തില്‍ ഇന്നും മുഴങ്ങുന്നത് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരകത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡന് എംപി, മേയര്‍ എം.അനില്‍കുമാര്‍, എംഎല്‍എമാരായ ടി.ജെ.വിനോദ്, പി.വി.ശ്രീനിജിന്‍, ഉമ തോമസ്, ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന് പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, എ.ബി.സാബു, ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.