ഓൾ ഇന്ത്യാ പോലീസ് മീറ്റിൽ ജില്ലയ്ക്ക് രണ്ട് മെഡൽ
1452928
Friday, September 13, 2024 3:21 AM IST
ആലുവ: ലക്നൗവിൽ നടന്ന 73-ാമത് ഓൾ ഇന്ത്യ പോലീസ് മീറ്റിൽ കേരളാ പോലീസിന് വേണ്ടി മത്സരിച്ച എറണാകുളം റൂറൽ ജില്ലയിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് വെള്ളി മെഡൽ. ആംസ് റസ്റ്റ്ലിംഗിൽ കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ്. വൈശാഖ്, ഡിഎച്ച് ക്യുവിലെ സിവിൽ പോലീസ് ഓഫീസർ എ.എൻ. സനീഷ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.
വൈശാഖ് 60 കിലോഗ്രാം കാറ്റഗറിയിലും സനീഷ് 85 കിലോഗ്രാം കാറ്റഗറിയിലുമാണ് മെഡൽ സ്വന്തമാക്കിയത്. ആസാം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു എതിരാളികൾ. കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ വൈശാഖിന് വെങ്കലം മെഡൽ നേടിയിരുന്നു. വിജയികളെ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന അഭിനന്ദിച്ചു.