പച്ചക്കറി കൃഷി വിളവെടുപ്പ്
1452144
Tuesday, September 10, 2024 4:04 AM IST
മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ കിസാൻസഭ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ വിൻസൻ ഇല്ലിക്കൽ സൗജന്യമായി കൃഷിക്ക് വിട്ടുനൽകിയ മൂന്നര ഏക്കർ സ്ഥലത്ത് മുൻ സിഡിഎസ് ചെയർപേഴ്സൺമാരായ മഞ്ജു സാബു, മല്ലിക ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് അംഗം വിൻസൻ ഇല്ലിക്കൽ നിർവഹിച്ചു.
പയർ, വെണ്ട, കുക്കുമ്പർ, വെള്ളരി, വഴുതന, പച്ചമുളക്, തക്കാളി എന്നീ പച്ചക്കറിയും ചെണ്ടുമല്ലി പുഷ്പ കൃഷിയുമാണ് ചെയ്തിരിക്കുന്നത്.