വയനാടിന് സഹായം കൈമാറി
1452140
Tuesday, September 10, 2024 4:00 AM IST
മൂവാറ്റുപുഴ: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി പായിപ്ര സർക്കാർ യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും ശേഖരിച്ച 23,000 രൂപ ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷിനു കൈമാറി.
സ്കൂളിലെ വിവിധ ക്ലബുകളുടെയും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിലാണ് വയനാടിനൊരു കാരുണ്യ സ്പർശം വിദ്യാലയത്തിലൊരുക്കിയത്.
തങ്ങളുടെ കുടുക്ക പൊട്ടിച്ച് സംഭാവന നൽകിയ വിദ്യാർഥികളായ സാത്വിക സുമേഷ്, അമാന ഫാത്തിമ, പിടിഎ പ്രസിഡന്റ് നിസാർ മീരാൻ, പ്രധാനാധ്യാപിക വി.എ. റഹീമ ബീവി, അജാസ്, കെ.എം. നൗഫൽ എന്നിവരുടെ സാന്നിധ്യത്തിലാണ് കളക്ടർക്ക് തുക കൈമാറിയത്.