വേന്പനാട്ട് കായലിന്റെ ശോച്യാവസ്ഥ പരിഹരിക്കും: മന്ത്രി
1452135
Tuesday, September 10, 2024 4:00 AM IST
ഉദയംപേരൂർ: ഉൾനാടൻ മത്സ്യമേഖലയിലെ തൊഴിലാളികളുടെ വരുമാന സ്രോതസായ വേമ്പനാട്ട് കായലിന്റെ ശോച്യാവസ്ഥ പരിഹരിക്കുവാൻ സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി പി. പ്രസാദ്.
ഉദയംപേരൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെക്കൻ പറവൂർ തണ്ടാശേരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ. ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സെമിനാറിൽ ടി.ജെ. ആഞ്ചലോസ് മോഡറേറ്ററായിരുന്നു.
ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ വിഷയാവതരണം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. അശോകൻ, ജോസഫ് , ടി. രഘുവരൻ എന്നിവർ പ്രസംഗിച്ചു.