കെഎസ്യു ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു
1452134
Tuesday, September 10, 2024 4:00 AM IST
കോതമംഗലം: കേരള വിദ്യാർഥി യൂണിയൻ എറണാകുളം ജില്ലാ നേതൃത്വപഠന ക്യാമ്പ് മാഗ്നാകാർട്ട നടത്തി. തട്ടേക്കാട് പക്ഷിസങ്കേതം ക്യാമ്പ് സൈറ്റിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ അധ്യക്ഷത വഹിച്ചു. ഡിസിഡി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യ പ്രഭാഷണം നടത്തി.
എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സ്വാദത്ത്, എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ, കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, ജെയ്സൺ ജോസഫ്, എ.ജി. ജോർജ്, ഷമീർ പനക്കൽ, ബാബു ഏലിയാസ്, കാന്തി വെള്ളക്കയ്യൻ എന്നിവർ പ്രസംഗിച്ചു.