തിരുനാൾ കൊടിയേറ്റ് നാളെ
1452126
Tuesday, September 10, 2024 3:47 AM IST
കൊച്ചി: പെരുമാനൂർ അംബികാപുരം പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ കൊമ്പ്രേരിയ തിരുനാളിന് നാളെ വൈകീട്ട് 5.30ന് ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റും. തിരുനാളാഘോഷങ്ങൾ 15ന് സമാപിക്കും.
അന്നു വൈകീട്ട് 5.00 ന് നടക്കുന്ന തിരുനാൾ ദിവ്യബലിയിൽ മാവേലിക്കര രൂപത ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യ കാർമികനാകും. ഫാ. യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തും. 14ന് വേസ്പര ദിനം വൈകീട്ട് 5നുള്ള ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികനാകും.
12ന് വൈകീട്ട് ഏഴിന് മറിയപാട്ട് ദൃശ്യശ്രാവ്യ വിരുന്നും 16ന് രാവിലെ 7.15ന് ഇടവകയിൽ നിന്നും മരിച്ചു പോയ കൊന്പ്രേരിയ അംഗങ്ങൾക്കായുള്ള പ്രത്യേക ദിവ്യബലിയും നടക്കും.