ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ഹരിത സ്ഥാപന സര്‍ട്ടിഫിക്കറ്റ്
1452122
Tuesday, September 10, 2024 3:47 AM IST
കൊച്ചി: എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ഹരിത സ്ഥാപന സര്‍ട്ടിഫിക്കറ്റ്. പുനരുപയോഗിക്കാനാകാത്ത വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കിയും ജൈവമാലിന്യം പുനരുപയോഗപ്പെടുത്തിയും അജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചും മറ്റുമാണ് ഹരിത പ്രോട്ടോകോള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്.
ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ടി.ജെ. വിനോദ് എംഎല്‍എ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷര്‍മദ് ഖാന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്മാന് എം.ജെ. ജോമി, ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിനി, ഡോ. സതീഷ് വാര്യര്‍, കെ.വി. ആന്റണി, സില്‍വി സുനില്‍, ആന്റണി അറക്കല്‍, എം.ആര്. ചന്ദ്രശേഖരന് എന്നിവര്‍ പ്രസംഗിച്ചു.