ആരാധകരെ നേരില്‍ കണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ
1452117
Tuesday, September 10, 2024 3:33 AM IST
കൊച്ചി: ആരാധകരെ നേരില്‍ കാണാനെത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാര്. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദി ബ്ലാസ്റ്റേഴ്സ് പരിപാടിയിലാണ് ബ്ലാസ്റ്റേഴ്സ് ടീം ആരാധകരുമായി സംവദിച്ചത്. ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ തിരുവോണ നാളിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.
ഇന്നലെ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയം ജെഴ്സി റെയോര്‍ സ്പോര്‍ട്ട്സ് സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഭാഗേഷ് പ്രകാശനം ചെയ്തു. ലുലു ഗ്രൂപ്പ് ടീം അംഗങ്ങളെ ആദരിച്ചു.
ബ്ലാസ്റ്റേഴ്സ് എഫ്സി ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആന്റണി മനു, ചീഫ് റവന്യൂ ഓഫീസര്‍ ജോബി ജോബ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്പോണ്സര്മാരെയും മഞ്ഞപ്പട, ബ്ലാസ്റ്റേഴ്സ് ആര്‍മി തുടങ്ങിയ ഫാന്‍ ക്ലബ് പ്രതിനിധികളെയും ചടങ്ങില്‍ ആദരിച്ചു.
ആരാധകര്‍ക്കും കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കും ഒരുപോലെ ആവേശമുണര്‍ത്തുന്നതായിരുന്നു മീറ്റ് ദി ബ്ലാസ്റ്റേഴ്സ് പ്രോഗ്രാമെന്ന് മുഖ്യ പരിശീലകന് മിഖായേല്‍ സ്റ്റാറെ പറഞ്ഞു.