വാടക വീട്ടിൽനിന്ന് ഹെറോയിൻ പിടികൂടി; പ്രതി ഒളിവിൽ
1451948
Monday, September 9, 2024 7:48 AM IST
പെരുമ്പാവൂർ: വെങ്ങോലയിൽ ആസാം സ്വദേശി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് 10.773 ഗ്രാം ഹെറോയിൻ എക്സൈസ് കണ്ടെടുത്തു. എക്സൈസ് സംഘം എത്തിയതറിഞ്ഞ് വാടക വീട് പൂട്ടി മുങ്ങിയ പ്രതി സൊഫിക്കുൽ ഇസ്ലാ(34)മിനെ പിടികൂടാനായില്ല.
പോഞ്ഞാശേരി - പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് മിന്നൽ പരിശോധന നടത്തിയത്.
വാടക വീടിനുള്ളിൽന്ന് നിന്ന് 15,000 രൂപയും കണ്ടെടുത്തു. പിടിച്ചെടുത്ത 10.773 ഗ്രാം ഹെറോയിന് ഒന്നേകാൽ ലക്ഷം രൂപ മൂല്യമുണ്ട്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് കുന്നത്ത്നാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.