മൂ​വാ​റ്റു​പു​ഴ: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ എം​സി റോ​ഡി​ൽ തൃ​ക്ക​ള​ത്തൂ​ർ പ​ള്ളി​ത്താ​ഴ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​ര​നാ​യ ച​ങ്ങ​നാ​ശേ​രി മാ​ട​പ്പി​ള്ളി കൊ​ച്ചു​പ​റ​ന്പി​ൽ ജി​തി​ൻ പ​രി​ക്കു​ക​ളേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ക​യും മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.