ബികോം വിദ്യാർഥിയായ വയോധികയെ ആദരിച്ചു
1451942
Monday, September 9, 2024 7:47 AM IST
ഇലഞ്ഞി: വാർധക്യത്തിൽ ബികോം വിദ്യാർഥിയായ തങ്കമ്മയ്ക്ക് കേരള കോണ്ഗ്രസ്-എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. 74 വയസ് പിന്നിടുന്പോഴും വിദ്യാഭ്യാസത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തോടെ പഠനം നടത്തുന്ന ഇലഞ്ഞി എഴുകമലയിൽ തങ്കമ്മ കുഞ്ഞുമോനെയാണ് കേരള കോണ്ഗ്രസ്-എം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആദരിച്ചത്.
പഠനകാര്യത്തിൽ കേരളത്തിന് മാതൃകയും ഇലഞ്ഞിക്ക് അഭിമാനവുമായ തങ്കമ്മയെ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ. തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷത വഹിച്ചു. ഡോജിൻ ജോണ്, ജോയി മാണി, തോമസ് കൂടുത്തോട്ടി, സിബി ആനക്കുഴി, തോമസ് ഇല്ലിക്കൽ, ടോമി കേളംകുഴ, എസ്. അജിത്കുമാർ, ബാബു കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു. തങ്കമ്മയുടെ ആഗ്രഹ പ്രകാരം വീടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കെ.എം. മാണി കാരുണ്യ പദ്ധതിയിൽപ്പെടുത്തി ഇലഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുവാനും തീരുമാനിച്ചു.