ഭക്ഷ്യകിറ്റ് വിതരണം
1451940
Monday, September 9, 2024 7:47 AM IST
പോത്താനിക്കാട്: പുളിന്താനം കൈരളി വായനശാലയുടെ നേതൃത്വത്തിൽ മഞ്ഞളാംപാറ, ആശാൻപാറ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. അന്പതോളം കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും അടങ്ങിയ കിറ്റുകളാണ് വിതണം ചെയ്യുന്നത്.
വായനശാല രക്ഷാധികാരി ഷെവ. സാജു സ്കറിയ വിതരണോദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് പോൾ സി. ജേക്കബ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അനീഷ് മാത്യു, വൈസ് പ്രസിഡന്റ് സി.വൈ. സ്കറിയ, കമ്മിറ്റിയംഗങ്ങളായ കെ.എം. അലിയാർ, കെ.സി. പ്രദീപ്, പി.ആർ. സിജു തുടങ്ങിയവർ നേതൃത്വം നൽകി.