മുല്ലപ്പെരിയാർ: ‘ഇടുക്കി ജില്ലാതല ദുരന്തനിവാരണ മാസ്റ്റർ പ്ലാൻ വേണം’ ഇടുക്കിയിൽ തുടർച്ചയായി ശ്രദ്ധക്ഷണിക്കൽ സമരം
1451938
Monday, September 9, 2024 7:47 AM IST
ആലുവ: ഒമ്പത് വർഷം മുമ്പ് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് നിലവിൽ വന്നിട്ടും മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്ന കുമളി പഞ്ചായത്ത് കേന്ദ്രീകരിച്ച് ഇടുക്കി ജില്ലാതല ദുരന്തനിവാരണ മാസ്റ്റർ പ്ലാൻ തയാറാക്കാൻ സർക്കാർ അമാന്തിക്കുകയാണെന്ന് മുല്ലപ്പെരിയാർ ഏകോപന സമിതി.
സെപ്റ്റംബർ 10 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന തുടർച്ചയായ സമരപരിപാടികൾ ഇടുക്കി ജില്ലയിൽ സംഘടിപ്പിക്കുമെന്ന് ജനറൽ കൺവീനർ കെ.എസ്. പ്രകാശ് അറിയിച്ചു.
ആലുവയിൽ ചേർന്ന എംസിസി യോഗത്തിൽ വൈസ് ചെയർപേഴ്സൺ അമൃത പ്രീതം അധ്യക്ഷയായി. ബന്ധപ്പെട്ട കേസുകളെക്കുറിച്ച് വിശദമായി പഠിക്കാൻ ഡാൽബി ഇമ്മാനുവലിൻ കൺവീനറായി സബ് കമ്മിറ്റി രൂപീകരിച്ചു. വിശദമായ പ്ലാൻ കേന്ദ്ര സർക്കാരിനു സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ആർ.ബി.എസ്. മണി ചെയർമാനായി കോർ കമ്മിറ്റിയും രൂപീകരിച്ചു.
മുല്ലപ്പെരിയാർ ഡാമിന്റെ അപകട സാധ്യത ലഘൂകരിക്കാനായി പുതിയ ടണൽ നിർമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കാനുള്ള ടണലിന്റെ രൂപരേഖയും യോഗത്തിൽ അവതരിപ്പിച്ചു.