അങ്കമാലി: ചെന്നൈയില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കറുകുറ്റി സ്റ്റാര്‍ ജീസസ് ഹൈസ്കൂളിലെ കെ.ആര്. ബാലമുരളികൃഷ്ണ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി.
സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര് ഫാ.ജോണി ചിറയ്ക്കല്‍ മെഡല്‍ ജേതാവിനെ ആദരിച്ചു. അധ്യാപകരായ വി.ടി. വര്‍ഗീസ്, വിന്മോന് പി.വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.