ഭക്തിസാന്ദ്രമായി വിശുദ്ധ സൂനോറോ ദര്‍ശനം
1451928
Monday, September 9, 2024 7:47 AM IST
അങ്കമാലി: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാള്‍ ഭക്തിസാന്ദ്രമായി നടന്ന വിശുദ്ധ സൂനോറോ വണക്കത്തോടെ സമാപിച്ചു. പേടകത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ സൂനോറോ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത കുരിയാക്കോസ് മാര്‍ ക്ലീമീസ് പുറത്തെടുത്ത് പൊതുദര്‍ശനത്തിന് സമര്‍പ്പിച്ചു.
വികാരി ഫാ. ഡോണ്‍ പോള്‍, വര്‍ഗീസ് പുളിയന്‍ കോറെപ്പിസ്കോപ്പ, ടൈറ്റസ് വര്‍ഗീസ് കോറെപ്പിസ്കോപ്പ, ഫാ. ഗീവര്‍ഗീസ് മണ്ണാറമ്പില്‍, ഫാ. എല്‍ദോ ചെറിയാന്, ഫാ. വര്‍ഗീസ് തൈപ്പറമ്പില്‍, ഫാ. എല്‍ദോ ആലുക്ക, ഫാ. എല്‍ദോ ചക്യാട്ടില്‍, ഫാ. ഏല്യാസ് കാവാട്ട്, ഫാ. എല്‍ദോ തൈപ്പറമ്പില്‍, ബ്രദര്‍ കരോണ്ട്കടവില്‍ എന്നിവര്‍ സംബന്ധിച്ചു.