ജോസ് ഗോതുരുത്തിന് ബാലസാഹിത്യ സമിതി അവാർഡ്
1451020
Friday, September 6, 2024 4:09 AM IST
പറവൂർ: ബാലസാഹിത്യകാരൻ ജോസ് ഗോതുരുത്തിന് (76) കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതി അവാർഡ്. ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവന മാനിച്ചാണ് പി. നരേന്ദ്രനാഥിന്റെ പേരിലുള്ള അവാർഡിന് അർഹനായത്.
1980 മുതൽ ബാലസാഹിത്യരചന നടത്തി വരുന്നു. പ്രമുഖ ബാലപ്രസിദ്ധീകരണങ്ങളിൽ ഇദ്ദേഹം കഥകളും കവിതകളും എഴുതിവരുന്നു. മലയാളം അധ്യാപകനായിരുന്നു. 2003 ൽ റിട്ടയർ ചെയ്തു.
പറവൂർ ബാലസാഹിത്യ വേദി അവാർഡ്, കോട്ടയം ദേവജ മാസിക ബാലസാഹിത്യ അവാർഡ്, കുഞ്ഞുണ്ണി മാഷ് സ്മാരക അവാർഡ്, പൂജപ്പുര - പ്രീ പ്രൈമറി ഡയറക്ടറേറ്റ് കവിതാ അവാഡ് എന്നിവ ലഭിച്ചിട്ടുണ്ട്.