പെയിന്റിംഗ് ജോലിക്കിടെ അപകടത്തിൽ മരിച്ചു
1450857
Thursday, September 5, 2024 10:22 PM IST
മൂവാറ്റുപുഴ: പെയിന്റിംഗ് ജോലിക്കിടെ അപകടത്തിൽപ്പെട്ട തൊഴിലാളി മരിച്ചു. മേക്കടന്പ് മീതുപാറയിൽ എം.ഒ. അജി (52) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം കാക്കനാട് വച്ചായിരുന്നു അപകടം. മൂന്നാം നിലയിൽ പെയിന്റിംഗ് ജോലിക്കിടെ താഴേക്കു വീണാണ് അപകടമുണ്ടായത്. ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: സിമി. മക്കൾ: ഫേബ, ഗായോസ്.