തിരുമാറാടി: നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമോൻ യാക്കോബായ പള്ളിയുടെ ഭവന നിർമാണ പദ്ധതിയിൽ മണ്ണത്തൂരിൽ നിർധന കുടുംബത്തിനു വീടൊരുങ്ങി. 10 ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചത്. ഇടവകാംഗങ്ങളിൽനിന്നും സുമനസുകളിൽ നിന്നുമാണ് തുക സമാഹരിച്ചത്.
മണ്ണത്തൂർ വണ്ടാനത്ത് സണ്ണി നാല് സെന്റ് സ്ഥലം സൗജന്യമായി നൽകി. പള്ളി വികാരി ഫാ. ബോബി തറയാനിയിൽ, ട്രസ്റ്റിമാരായ എം.സി. ബെന്നി, ബിജു ടി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ എട്ട് മാസംകൊണ്ട് വീട് നിർമാണം പൂർത്തിയാക്കി. പള്ളിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്. എട്ടിന് വൈകുന്നേരം നാലിന് വീടിന്റെ കൂദാശ നടത്തിയ ശേഷം ഫാ. ബോബി തറയാനിയിൽ താക്കോൽ കൈമാറും.