അവകാശ സംരക്ഷണദിനം ആചരിക്കും
1450742
Thursday, September 5, 2024 4:10 AM IST
മൂവാറ്റുപുഴ: ഫെഡറേഷന് ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേര്‍സ് അസോസിയേഷന്റെ (എഫ്എച്ച്എസ്ടിഎ) നേതൃത്വത്തില്‍ അധ്യാപക ദിനമായ ഇന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ അവകാശ സംരക്ഷണദിനം ആചരിക്കും. ഖാദര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ തള്ളിക്കളയുക, കീം കേരള സിലബസിനോടുള്ള അവഗണന അവസാനിപ്പിക്കുക, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കും വകുപ്പുതല ചോദ്യ പേപ്പറുകള്‍ അനുവദിക്കുക,
അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും സമയബന്ധിതമായി നടപ്പിലാക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശികകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്ലാ യൂണിറ്റുകളിലും എഫ്എച്ച്എസ്ടിഎയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ ദിനം ആചരിക്കുന്നത്.
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് (എഎച്ച്എസ്ടിഎ), ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (എച്ച്എസ്എസ്ടിഎ), കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂണിയന് (കെഎച്ച്എസ്ടിയു),
കേരള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് (കെഎഎച്ച്ടിഎ) എന്നിവയുടെ സംയുക്ത സമിതിയായ ഫെഡറേഷന് ഓഫ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്‍സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹ സമരം നടത്തും.