കുടിവെള്ള ക്ഷാമം : മരടിൽ വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1445083
Thursday, August 15, 2024 8:16 AM IST
മരട്: മരടിലെയും നെട്ടൂരിലെയും വിവിധ വാർഡുകളിൽ ഒരാഴ്ച്ചയായി കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു.
ചെയർമാൻ ആന്റണി ആശാംപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ പി.ഡി. രാജേഷ്, എ.ജെ. തോമസ്, മിനി ഷാജി, മരട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർ എൻ.ബി. അശോകൻ തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.
ചീഫ് എൻജിനീയർ വി.കെ. പ്രദീപ് , സൂപ്രണ്ടിംഗ് എൻജിനീയർ പി.എസ്. പ്രദീപ് എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് അടിയന്തിരമായി കുടിവെള്ളം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്നുള്ള ഉറപ്പിൽ ഉപരോധം ഉച്ചയോടു കൂടി സമരം അവസാനിപ്പിക്കുകയായിരുന്നു.