തിരുവാങ്കുളം: കാപ്പ നിയമ ലംഘനം നടത്തിയ പ്രതി പിടിയിലായി. ഇരുമ്പനം എ.കെ.ജി നഗറിൽ ഒഴക്കനാട്ടു വീട്ടിൽ ശരത് കുമാർ (29) നെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി 10 ഓളം കേസുകളിലെ പ്രതിയായ ശരത്തിനെ ഒരു വർഷത്തേയ്ക്ക് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. വീണ്ടും ഇയാൾ ജില്ലയിൽ പ്രവേശിച്ച് കുറ്റകൃത്യം നടത്തിയതിനെ തുടർന്ന് ഹിൽപാലസ് എസ്ഐ കെ. അനിലയുടെ നേതൃത്വത്തിൽ എസ്സിപിഒമാരായ ബൈജു, പോൾ മൈക്കിൾ, എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.