പി​റ​വം: ന​ഗ​ര​സ​ഭ​യു​ടേ​യും പാ​ല​ച്ചു​വ​ട് ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ക്കി​ട​ക​ത്തി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ന്നു. ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​നാ​യി. ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ക്കി​ട​ക​ച​ര്യ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഇ.​പി. സു​ധീ​ർ ക്ലാ​സെ​ടു​ത്തു. ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പി.​ആ​ർ. സ​ലിം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.