നിർമല ഫാർമസി കോളജിൽ നാക് ഒന്നാം ഘട്ട വിജയാഘോഷം
1444784
Wednesday, August 14, 2024 3:48 AM IST
മൂവാറ്റുപുഴ: നിർമല ഫാർമസി കോളജിൽ നാക് ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷം നടന്നു. ഒന്നാം ഘട്ടത്തിൽ തന്നെ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ കേരളത്തിലെ ആദ്യ ഫാർമസി കോളജാണ് നിർമല. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാക് ലോഗോ പ്രകാശനവും നിർവഹിച്ചു.
വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് പുല്ലോപിള്ളിൽ, നിർമല ആർട്സ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഫ്രാൻസിസ് കണ്ണാടൻ, ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ. ആർ. പദ്മനാഭൻ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ ജോസ്, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. ധനീഷ് ജോസഫ്, പിടിഎ പ്രസിഡന്റ് ഫാ. ഇ.ജെ. സിബി തുടങ്ങിയവർ പ്രസംഗിച്ചു.