ഫുട്ബോൾ മേളയ്ക്ക് തുടക്കമായി വിളംബരജാഥ സംഘടിപ്പിച്ചു
1444488
Tuesday, August 13, 2024 3:51 AM IST
കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളൂം മാർ ബേസിൽ സ്പോർട്സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്ബോൾ മേളയ്ക്ക് ആരംഭം കുറിച്ച് നഗര വീഥിയിലൂടെ വിളംബരജാഥ സംഘടിപ്പിച്ചു. വയനാട് പ്രകൃതിദുരന്തത്തിൽ ദുരിതം പേറുന്ന വെള്ളാർമല സ്കൂളിന് പുതുജീവൻ നൽകുകയാണ് ഫുട്ബോൾ മേളയുടെ ലക്ഷ്യം. കോഴിപ്പിള്ളി നഗരസഭ പാർക്ക് ജംഗ്ഷനിൽ ആന്റണി ജോണ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.
നഗരസഭാധ്യക്ഷൻ കെ.കെ. ടോമി മുഖ്യാതിഥിയായിരുന്നു. സ്പോർട്സ് അക്കാദമി ചെയർമാൻ ബിനോയ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി, പ്രിൻസിപ്പൽ ഫാ. പി.ഒ പൗലോസ്, പ്രധാനാധ്യാപിക ബിന്ദു വർഗീസ്, കായികാധ്യാപിക ഷിബി മാത്യു, കുര്യാക്കോസ് പുല്ലാന്തിക്കാട്, മാത്യു കുന്നശേരി, ജോസ് ചുണ്ടേക്കാട്ട്, സ്കൂൾ ബോർഡംഗങ്ങൾ, കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു.