ഫിസാറ്റില്‍ മാനേജ്മെന്റ് വിദ്യാര്‍ഥികളുടെ വിദ്യാരംഭം
1444480
Tuesday, August 13, 2024 3:36 AM IST
അങ്കമാലി: ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ ഫിസാറ്റ് ബിസിനസ് സ്കൂളില്‍ മാനേജ്മെന്റ് വിദ്യാര്‍ഥികളുടെ ‘വിദ്യാരംഭം’ നടത്തി. ഈ വര്‍ഷം 120 വിദ്യാര്‍ഥികളാണ് മാനേജ്മെന്റ് പഠനം ആരംഭിക്കുന്നത്. ഡബിള്‍ ഹോഴ്സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശ്രീനാഥ് വിജയന് പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ മികച്ച വിജയശതമാനവും, പ്ലേസ്മെന്റും പുതിയ വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകുമെന്ന് അദ്ദേഹം പറഞ്ഞു. ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത് അധ്യക്ഷത വഹിച്ചു.
ജീവിതം കരുപ്പിടിപ്പിക്കാന്‍ പഠനത്തോടൊപ്പം മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്ന് ചെയര്മാന് അഭിപ്രായപ്പെട്ടു. എഫ്ബിഒഎഇഎസ് വൈസ് പ്രസിഡന്റ് പോള്‍ മുണ്ടാടന്‍, അസോ. സെക്രട്ടറി എം.പി. അബ്ദുല്‍ നാസര്‍, മാനേജിംഗ് കമ്മിറ്റി അംഗം ഇ.കെ. രാജവര്‍മ,
പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.ആര്. മിനി, ഡീന്‍ ഡോ. ജി. ഉണ്ണികര്‍ത്ത, ഫിസാറ്റ് ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. അനു അന്ന ആന്തണി എന്നിവര്‍ പ്രസംഗിച്ചു.