ജനവാസ കേന്ദ്രത്തിലെ ആക്രിക്കടയും തൊഴിലാളി ക്യാമ്പും പൊളിച്ചു നീക്കി
1444479
Tuesday, August 13, 2024 3:36 AM IST
കളമശേരി: കളമശേരി നഗരസഭയിലെ 22-ാം വാർഡിൽ ജനവാസകേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന അനധികൃത ഷെഡുകളും തൊഴി ലാളി ക്യാന്പും നഗരസഭ പൊളിച്ചുനീക്കി.
കുടിവെള്ളമോ അടിസ്ഥാന സൗകര്യമോ ഒന്നും തന്നെ ഒരുക്കാതെയും, നിയമാനുസൃത നടപടികൾ പാലിക്കാതെയുമാണ് ഇരുമ്പ് ഷീറ്റ് കൊണ്ട് ആറോളം കുടുംബങ്ങൾക്ക് താമസിക്കാവുന്ന രീതിയിൽ ഇവിടെ ഷെഡുകൾ നിർമിച്ചിരുന്നത്.
മുച്ചക്ര വാഹനത്തിൽ ആക്രി ശേഖരിച്ച് ഇവിടെ സംഭരിക്കുന്നതിനും ഇവർക്ക് താമസിക്കുന്നതിനുമായുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇതിനായി ഇവിടെ താത്കാലിക വൈദ്യുതി കണക്ഷനും എടുത്തിരുന്നു.
ഇന്നലെ രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി കണക്ഷൻ കട്ട് ചെയ്യുകയും, നഗരസഭാ ആരോഗ്യ, പൊതുമരാമത്ത് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി യന്ത്ര വാഹനങ്ങൾ ഉപയോഗിച്ച് അനധികൃത ഷെഡുകൾ പൊളിച്ച് നീക്കുകയുമായിരുന്നു.